
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ആസ്റ്റർ എസ്യുവി അപ്ഡേറ്റ് ചെയ്തു. എസ്യുവിയുടെ 2025 പതിപ്പ് എൻട്രി ലെവൽ സ്പ്രിന്റ് ട്രിം 9.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ പുറത്തിറക്കി. അതേസമയം റേഞ്ച്-ടോപ്പിംഗ് സാവി പ്രോ ട്രിമിന് 17.55 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. ആസ്റ്റർ 2025 പതിപ്പ് ഫീച്ചർ ലിസ്റ്റിൽ പരിഷ്ക്കരണങ്ങളോടെയാണ് വരുന്നത്. മിഡ്-ലെവൽ ഷൈൻ വേരിയന്റിനായി പനോരമിക് സൺറൂഫ്, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്. സെലക്ട് വേരിയന്റിൽ ആറ് എയർബാഗുകളും ഐവറി നിറമുള്ള ലെതർ സീറ്റുകളും ഉണ്ട്.
പെട്രോൾ-മാനുവൽ കോംബോയിൽ സ്പ്രിന്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ എന്നീ വേരിയന്റുകളുണ്ട്, ഇവയ്ക്ക് യഥാക്രമം 9,99,800 രൂപ, 12,47,800 രൂപ, 13,81,800 രൂപ, 15,20,800 രൂപ എന്നിങ്ങനെയാണ് വില. സെലക്ട്, ഷാർപ്പ് പ്രോ വേരിയന്റുകൾ സിവിടി ഗിയർബോക്സിനൊപ്പം യഥാക്രമം 14,84,800 രൂപ, 16,48,800 രൂപ എന്നിങ്ങനെ വിലവരും. സാവി പ്രോ ഐവറി, സാംഗ്രിയ റെഡ് എന്നീ രണ്ട് നിറങ്ങളിൽ യഥാക്രമം 17,45,800 രൂപ, 17,55,800 രൂപ എന്നിങ്ങനെയാണ് വില.
2025 എംജി ആസ്റ്റർ ഷൈൻ, സെലക്ട് വേരിയന്റുകൾക്ക് ചില പ്രധാന ഫീച്ചർ അപ്ഗ്രേഡുകൾ ലഭിച്ചു. ഷൈൻ വേരിയന്റിൽ ഇപ്പോൾ പനോരമിക് സൺറൂഫും ആറ് സ്പീക്കർ ഓഡിയോ സിസ്റ്റവും ലഭ്യമാണ്. സെലക്ട് വേരിയന്റിൽ പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും ആറ് എയർബാഗുകളും ലഭ്യമാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, അഡ്വാൻസ്ഡ് യൂസർ ഇന്റർഫേസുള്ള നവീകരിച്ച i-SMART 2.0 തുടങ്ങിയ സവിശേഷതകളും ഈ എസ്യുവിയിലുണ്ട്. വ്യക്തിഗത എഐ സഹായവും 14 ഓട്ടോണമസ് ലെവൽ 2 ADAS സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്യുവിയാണ് ആസ്റ്റർ.
2025 എംജി ആസ്റ്റർ വേരിയന്റ് തിരിച്ചുള്ള വിലകൾ
ആസ്റ്റർ സ്പ്രിന്റ് എംടി: 9.99 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ ഷൈൻ എംടി: 12.47 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ സെലക്ട് എംടി: 13.81 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ സെലക്ട് സിവിടി: 14.84 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ ഷാർപ്പ് പ്രോ എംടി: 15.20 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ ഷാർപ്പ് പ്രോ സിവിടി: 16.48 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ സാവി പ്രോ (ഐവറി): 17.45 ലക്ഷം രൂപ (എക്സ്-ഷോറൂം)
ആസ്റ്റർ സാവി പ്രോ (സാങ്രിയ റെഡ്): 17.55 ലക്ഷം രൂപ (എക്സ്-ഷോറൂം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]