.news-body p a {width: auto;float: none;} തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോട് നീതി കാട്ടുമെന്ന പ്രതീക്ഷിക്കുന്നതായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വയനാട് പുനരധിവാസം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് പറഞ്ഞ മന്ത്രി ഇതിനായി 850 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. കെ എൻ ബാലഗോപാലിന്റെ വാക്കുകൾ: 2025നെ കേരളം സ്വാഗതം ചെയ്യുന്നത് വയനാട് പുനരധിവാസത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ്.
കേരളത്തെ സങ്കടക്കടലിലാഴ്ത്തിയ അതിതീവ്ര ദുരന്തമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. 2024 ജൂലായ് 30നുണ്ടായ മണ്ണിടിച്ചിലിൽ 254പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
44പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2007 വീടുകൾ തകരുകയും ആയിരക്കണക്കിന് പേരുടെ ഉപജീവന മാർഗം ഇല്ലാതാവുകയും ചെയ്തു.
ഏകദേശം 1202 കോടി രൂപയുടെ നഷ്ടമാണ് ദുരന്തം കാരണമുണ്ടായത്. പുനരധിവാസത്തിന് 2202 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിദഗ്ദ്ധരടങ്ങുന്ന സംഘം അവകാശപ്പെടുന്നത്.
2025- 26ലെ കേന്ദ്ര ബഡ്ജറ്റിൽ മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം യാതൊരുവിധ സഹായവും അനുവദിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രം കേരളത്തോട് കാട്ടുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള പ്രതീക്ഷ.
ഇക്കാര്യത്തിൽ സർക്കാരിനുള്ള നിലപാട് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പുനരധിവാസം സയമ ബംന്ധിതമായി പൂർത്തിയാക്കുക തന്നെ ചെയ്യും.
ഇതിനായി 850 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നു. സിഎംഡിആർഎഫ്, എസ്ഡിഎംഎ, പൊതു – സ്വാകാര്യ മേഖലയിൽ നിന്നുള്ള ഫണ്ടുകൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട്, സ്പോൺസർഷിപ്പുകൾ എന്നിവ കൂടി ഈ പദ്ധതിയിൽ വിനിയോഗിക്കും.
അധികമായി ആവശ്യം വരുന്ന ഫണ്ട് അനുവദിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]