
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: തന്റെ എക്സ് അക്കൗണ്ടിന്റെ ബയോ ‘വൈറ്റ് ഹൗസ് ടെക് സപ്പോർട്ട്” എന്ന് മാറ്റി ടെസ്ലാ മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. സർക്കാരിന്റെ സാങ്കേതിക രംഗങ്ങളിൽ മസ്ക് അഴിച്ചുപണിക്ക് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബയോ മാറ്റം. ഫെഡറൽ ഏജൻസികളിൽ മസ്കിന്റെ കൈകടത്തൽ ശക്തമാകുന്നതായാണ് വാർത്തകൾ.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപംനൽകിയ സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേധാവിയാണ് മസ്ക്. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ഫെഡറൽ നയങ്ങളിൽ ഡോഷിന്റെ സ്വാധീനം മസ്ക് ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]