ലണ്ടൻ: സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിലും ആഴ്സലിനെ 2-0ത്തിന് തകർത്ത് ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്പിന്റെ ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ ആഴ്സനലിനെ അവരുടെ മൈതാനത്തും ഇതേ സ്കോറിന് കീഴടക്കിയ ന്യൂകാസിൽ ഇരുപാദങ്ങളിലുമായി 4-0ത്തിന്റെ ജയം നേടിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ന്യൂകാസിലിന്റെ ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന രണ്ടാം പാദത്തിൽ ജേക്കബ് മർഫിയും ആന്റണി ഗോർഡോണുമാണ് ആതിഥേയർക്കായി സ്കോർ ചെയ്തത്. 7-ാം മിനട്ടിൽ തന്നെ അലക്സാണ്ടർ ഇസാക്ക് ആഴ്സനലിന്റെ വലകുലുക്കിയെങഅകിലും വാർ പരിശോധിനയിൽ ഓഫ് സൈഡ് വിധിച്ചു. 19 -ാം മിനിട്ടിൽ ഇസാക്ക് തൊടുത്ത ലോംഗ്റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറച്ചത് പിടിച്ചെടുത്താണ് മർഫി 19-ാം മിനിട്ടിൽ ന്യൂകാസിലിന് ലീഡ് സമ്മാനിച്ചത്. 52-ാം മിനിട്ടിൽ ആഴ്സനൽ ഗോളി ഡേവിഡ് റായയുടെ പിഴവ് മുതലാക്കി ഗോർഡോൺ ന്യൂകാസിലിന്റെ വിജയമുറപ്പിച്ച ഗോളും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]