
.news-body p a {width: auto;float: none;}
d
ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി ജിംനാസ്റ്റിക്സ് താരങ്ങൾ
തിരുവനന്തപുരം : ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് ആവേശം പകരാൻ ആത്മവിശ്വാസത്തോടെ ജിംനാസ്റ്റിക് സംഘം. നാളെയാണ് ഡെറാഡൂണിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഗുജറാത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 15 മെഡലുകൾ വാരിക്കൂട്ടിയ ആത്മവിശ്വാസത്തിലാണ് 26 കായിക താരങ്ങളും 7 ഒഫിഷ്യൽസുമടങ്ങുന്ന കേരളത്തിന്റെ ജിംനാസ്റ്റിക്സ് സംഘം. 15 പെൺകുട്ടികളും 11 ആൺകുട്ടികളുമാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും വെങ്കലവുമാണ് നേടാനായത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കെ.പി സ്വാതിഷിനായിരുന്നു സ്വർണം. അക്രോബാറ്റിക് ടീം വെള്ളിയും അൻവിത സച്ചിൻ വെങ്കലവും നേടി.ഇക്കുറി മെഡലുകളുടെ എണ്ണം ഇരട്ടിയിലധികമായി ഉയർത്തണമെന്ന ലക്ഷ്യത്തോടെ ജിംനാസ്റ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും കോഴിക്കോട്ടും കണ്ണൂരും നടത്തിയ ക്യാമ്പിന് ശേഷമാണ് ടീം പുറപ്പെടുന്നത്. മികച്ച ഫോമിലുള്ള സ്വാതിഷ് തന്നെയാണ് ഇക്കുറിയും തുറുപ്പുചീട്ട്. കഴിഞ്ഞ ദേശീയ ഗെയിംസിൽ സർവീസസിന് വേണ്ടി വെള്ളി നേടിയിരുന്ന മനു മുരളി ഇക്കുറി കേരളത്തിന് വേണ്ടിയിറങ്ങുന്നുണ്ട്.
മൂന്നു ക്യാമ്പുകളിലായി ഒരു മാസത്തോളം താരങ്ങൾക്ക് പരിശീലനം നൽകാൻ സാധിച്ചു. കൂടുതൽ മെഡലുകൾ ഇക്കുറി നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
– യു.തിലകൻ, സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷൻ പ്രസിഡന്റ്.
കഴിഞ്ഞ തവണത്തേക്കാൾ 10 താരങ്ങൾ ഇക്കുറി മത്സരിക്കാനുണ്ട്. അൻവിത സച്ചിന് ചെറിയ പരിക്കുള്ളതുമാത്രമാണ് നേരിയ ആശങ്ക.
– ജിത്തു വി.എസ്, സംസ്ഥാന ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെങ്കല ലയം
ഡെറാഡൂൺ:ദേശീയഗെയിംസിൽ ഇന്നലെകേരളത്തിന്റെ അക്കൗണ്ടിൽഎത്തിയത് ഒരുവെങ്കലം മാത്രം. തൈക്കോണ്ടോയിൽ വനിതകളുടെ വ്യക്തിഗത പൂംസെ ഇനത്തിൽ 8.033 പോയിന്റ് നേടിയ ലയ ഫാത്തിമയാണ് വെങ്കലം സ്വന്തമാക്കിയത്. മഹാരാഷ്ട്രയ്ക്കാണ് സ്വർണം.കഴിഞ്ഞതവണ ലയ വെള്ളിനേടിയിരുന്നു. കോഴിക്കോട് സ്വദേശിനിയാണ്. വള്ളിക്കൂന്ന് പന്തീരങ്കാവ് സൗമ്യം വീട്ടിൽ അബൂസാദിക്കിന്റെയും രസ്നയുടെയും മകളാണ്.ക്യോറുഗിയിൽ 57 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ച എബിന ആദ്യ റൗണ്ടിൽ പുറത്തായി.കയാക്കിംഗ് ക്രോസിൽ കേരളത്തിന്റെ ആദം മാത്യൂ സിബി നാലാമതായി. ട്രാക്ക് സൈക്ലിംഗിൽ മത്സരം ഉണ്ടായിരുന്നെങ്കിലും മെഡലൊന്നും നേടാൻ സാധിച്ചില്ല.