![](https://newskerala.net/wp-content/uploads/2025/02/diva_1200x630xt-1024x538.jpg)
മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയും ദിവ ജയ്മിൻ ഷായുമായുള്ള വിവാഹം ഇന്ന് നടക്കും. അഹമ്മദാബാദിൽ വച്ചാണ് ജീത്ത്–ദിവ വിവാഹം. വലിയ ആർഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടക്കുകയെന്ന് അദാനി കുടുംബം അറിയിച്ചിരുന്നു. വിവാഹ വാർത്തകൾ പുറത്തു വന്നതോടെ ആരാണ് വധു ദിവയെന്ന് നിരവധിപേർ ഓൺലൈനിൽ തിരഞ്ഞു. സെലിബ്രിറ്റി വേദികളിലൊന്നും പ്രത്യക്ഷപ്പെടാത്തതിനാൽ ദിവയെക്കുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമാണ് ഓൺലൈനിൽ ലഭ്യമായിരുന്നത്.
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ദിവ. രാജ്യത്തെ പ്രധാന വജ്ര കമ്പനിയായ സി.ദിനേഷ് കോ. പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് ദിവയുടെ പിതാവ് ജയ്മിൻ ഷാ. 1976ൽ പ്രവർത്തനം തുടങ്ങിയ കമ്പനി രാജ്യത്തെ വജ്ര വ്യവസായത്തിൽ വലിയ പങ്കുവഹിക്കുന്നു. 2019ലാണ് ജീത്ത് അദാനി, അദാനി ഗ്രൂപ്പിന്റെ ഭാഗമാകുന്നത്.
അദാനി വിമാനത്താവളങ്ങളുടെയും അദാനി ഡിജിറ്റൽ ലാബുകളുടെയും ചുമതല ഇപ്പോൾ ജീത്ത് അദാനിക്കാണ്. കുടുംബസുഹൃത്തു വഴിയാണ് ദിവയെ പരിചയപ്പെടുന്നതെന്ന് ജീത്ത് നേരത്തെ പറഞ്ഞിരുന്നു. 2023 മാർച്ചിലായിരുന്നു വിവാഹ നിശ്ചയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]