![](https://newskerala.net/wp-content/uploads/2025/02/kji-jpg_1200x630xt-1024x538.jpg)
മുംബൈ: ഗാർഹിക പീഡനക്കേസിൽ ആദ്യ ഭാര്യക്കും ബന്ധത്തിൽ പിറന്ന മകൾക്കും മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ പ്രതിമാസം രണ്ട് ലക്ഷം രൂപ നൽകണമെന്ന് കുടുംബ കോടതിയുടെ ഇടക്കാല ഉത്തരവ്. ബാന്ദ്ര കുടുംബ കോടതിയാണ് മുണ്ടെ, ആദ്യ ഭാര്യയായ കരുണ ശർമക്ക് 1.25 ലക്ഷവും മകൾക്ക് 75,000വും നൽകണമെന്ന് ഉത്തരവിട്ടത്. സ്ത്രീയിലുള്ള മകനും ചെലവിന് നൽകണമെന്ന യുവതിയുടെ ആവശ്യം മകൻ പ്രായപൂർത്തിയായത് ചൂണ്ടിക്കാട്ടി കോടതി തള്ളി.
സ്ത്രീയുമായി ഒരുമിച്ചു ജീവിച്ചിരുന്നെന്ന് ധനഞ്ജയ് മുണ്ടെ കോടതിയിൽ സമ്മതിച്ചിരുന്നു. തുടർന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, കേസിൽ അന്തിമവിധി ആയിട്ടില്ല. ഉദ്ധവ് താക്കറെ സർക്കാറിൽ മന്ത്രിയായിരിക്കെയാണ് ധനഞ്ജയ് മുണ്ടെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയത്. മഹാരാഷ്ട്ര ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രിയാണ് എൻസിപി നേതാവായ ധനഞ്ജയ് മുണ്ടെ. ആദ്യ ഭാര്യ കരുണയ്ക്ക് പ്രതിമാസം 1,25,000 രൂപയും മകൾക്ക് പ്രതിമാസം 75,000 രൂപയും ഇടക്കാല ജീവനാംശം നൽകണമെന്നാണ് വിധി.
ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 20 പ്രകാരം ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. പ്രണയ വിവാഹമായതിനാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കരുണ ഹർജിയിൽ പറയുന്നു. മുണ്ടെയുടെ സഹായിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇവർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]