
പത്തനംതിട്ട: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി. മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന് അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച് എക്സൈസിന്റെ പിടിയാലയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനിൽ
തിരുവല്ല സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച് ഇൻസ്പെക്ടർ പ്രസന്നൻ ജിയും സംഘവുമാണ് അറസ്റ്റ് ചെയ്യാനെത്തിയത്. എക്സൈസ് സൈബർ സെല്ലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള അബ്കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് അഭിജിത്ത് അനിലിനെതിരെ കേസെടുത്തിരിക്കുന്നത്. എക്സൈസ് സംഘത്തില്‍ പി.ഒ ഹുസൈൻ അഹ്മദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഗിരീഷ്, വിമ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കാർത്തിക, ആര്യ, ഡ്രൈവർ ഹുസൈൻ എന്നിവരും ഉണ്ടായിരുന്നു.
ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.
Last Updated Feb 6, 2024, 4:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]