
മമ്മൂട്ടി തന്നിലെ നടനെ മിനുക്കിയും പുതുക്കിയും മുന്നേറുകയാണ്. അക്കൂട്ടത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. നെഗറ്റീവ് ടച്ചിൽ മമ്മൂട്ടി എത്തുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി എട്ട് ദിവസമാണ് ബാക്കി. അതുകൊണ്ട് തന്നെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. പ്രത്യേകിച്ച് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച്. നേരത്തെ പുറത്തുവന്ന സൗണ്ട് ട്രാക്കിലെ കണ്ടെത്തൽ പ്രകാരം കുഞ്ചമൻ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഈ പേരിനെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
മൂവി സ്ട്രീറ്റ് എന്ന സിനിമാ ഗ്രൂപ്പിൽ ആണ് ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് ഷംഷാദ് എന്നയാൾ എഴുതിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടമറ്റത്ത് കത്തനാറിന്റെ ചരിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് കുഞ്ചമൻ പോറ്റി.
“ഭ്രമയുഗത്തിൽ മമ്മൂട്ടിയുടെ കുഞ്ചമൻ പോറ്റി എന്ന പേര് ആദ്യം കേട്ടപ്പോൾ ഈ പേര് എവിടെയോ കേട്ടിട്ടുള്ളത് പോലെ തോന്നിയിരുന്നു.. പണ്ടേപ്പോഴോ കേട്ടു മറന്നൊരു പേര്.. ചുമ്മാ search ചെയ്തപ്പോൾ മനസിലായി പേര് കേട്ട വഴി കടമറ്റത്ത് കത്തനാറിന്റെ ചരിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് കുഞ്ചമൻ പോറ്റി.. ഈ character കത്തന്നാരുമായി എങ്ങനെ relate ചെയ്യുന്നു എന്ന് അറിയാൻ തപ്പി നോക്കി, ഞാൻ ചെറിയ രീതിയിൽ തപ്പിയപ്പോൾ അറിയാൻ സാധിച്ചത് കത്തനാരും, പോറ്റിയും, ഒടിയനുമൊക്കെ ഒരേ കാലയളവിൽ ജീവിച്ചിരുന്നവെന്നാണ് കരുതപ്പെടുന്നത്.. എന്നാൽ എവിടെയോ കത്തനാറിന്റെ ശത്രുവായിരുന്നു പോറ്റിയെന്ന് കേട്ടിരുന്നു.. ഒരുപക്ഷെ serial ൽ അങ്ങനെയാകും present ചെയ്തത്…എന്നാൽ കത്തനാരും, പോറ്റിയും ശത്രുക്കളല്ലെന്നും ഇരുവരും വളരെ അടുത്ത് അറിയുന്ന രണ്ട് സുഹൃത്തുക്കളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.. ഇരുവരും ദുർമന്ത്രവാദത്തിൽ പേര് കേട്ടവർ.. കുഞ്ചമൻ തറവാട് പണ്ട് മുതൽക്കേ ചാത്തന്മാരെ സേവിക്കാറുണ്ടെന്നും, അവരെ അടിമകളാക്കുകയും ചെയ്തിരുന്നുവരായിരുന്നു.. ഈ കാര്യത്തിൽ രണ്ട് പേരും top league…എന്നാൽ രണ്ട് പേരുടെ ഇടയിൽ ego clash വരികയും ചെറിയ രീതിയിൽ ഒരു മത്സരം നടക്കുകയും എന്നാൽ അത് അവിടെ വെച്ചു തീരുകയും ഇനി ഒരിക്കലും തമ്മിൽ മത്സരിക്കില്ലെന്നും സത്യവും ചെയ്തു..Bramayugam കുഞ്ചമൻ പോറ്റിയെ മാത്രം inspire ചെയ്ത് ഇറക്കുന്ന ചിത്രമാണ്. എന്നാൽ ജയസൂര്യയുടെ കത്തനാർ – The Wild Sorcerer ൽ രണ്ടോ അതിന് മുകളിലോ sequels ഉണ്ടാകുമെന്നുള്ളത് കൊണ്ട് കുഞ്ചമൻ പോറ്റിയും ഒടിയനുമൊക്കെ കത്തനാർ സിനിമയിൽ ഉണ്ടാകാൻ വളരെയധികം സാധ്യതകളുണ്ട്”, എന്നാണ് കുറിപ്പ്.
ഇതിന് പിന്നാലെ ഒടിയനെ സംബന്ധിച്ച ചില കാര്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്. “കത്തനാരെയോ കുഞ്ചമൻ പോറ്റീയെയോ പോലെ ഒരു വ്യക്തി അല്ല ഒടിയൻ. ഒടി വിദ്യ ചെയ്യുന്നവര് ആരോ അവരൊക്കെ ഒടിയന്മാർ ആണ്, ഒടിയൻ അല്ല ഒടിയന്മാർ എന്ന് വേണേൽ പറയാം കാരണം അത് ഒരാളല്ല ഒരുപാട് ആളുകൾ ആയിരുന്നു എന്നാണ് അറിവ്”, എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ.
Last Updated Feb 6, 2024, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]