
ന്യൂദൽഹി- ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്റർ എന്ന സിനിമയുടെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ്. സേനയുടെ യൂണിഫോം ധരിച്ചിരിക്കെ, ഹൃത്വിക് റോഷനും ദീപികയും ചുംബനരംഗങ്ങളിൽ അഭിനയിച്ചുവെന്നും ഇത് സേനയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്. സേനയിലെ വിംഗ് കമാണ്ടറാണ് നോട്ടീസ് അയച്ചത്. എന്നാൽ,
ഒരു വിംഗ് കമാൻഡർ വ്യക്തിപരമായി നൽകിയ കേസുമായി വ്യോമസേനക്ക് ബന്ധമില്ലെന്ന് സൈന്യം പ്രതികരിച്ചു. നോട്ടീസ് നൽകിയ ഐ.എ.എഫ് ഉദ്യോഗസ്ഥൻ അസം സ്വദേശിയാണെന്നാണ് വിവരം.
ചിത്രത്തിലെ രണ്ട് പ്രധാന അഭിനേതാക്കൾ തമ്മിലുള്ള രംഗം സേനയെ അപമാനിക്കുന്നതാണെന്ന് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഈ രംഗം സേനയുടെ അന്തസ്സിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും എണ്ണമറ്റ ഉദ്യോഗസ്ഥരുടെ അഗാധമായ ത്യാഗത്തെ വിലകുറച്ചുവെന്നും നോട്ടീസിൽ അവകാശപ്പെട്ടു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25-നാണ് റിലീസ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]