

വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഗുരുമന്ദിരം റോഡിൽ നിരോധനം വകവെയ്ക്കാതെ കണ്ടെയ്നർ ലോറി; മണിക്കൂറോളം ഗതാഗത കുരുക്കിൽ കുമരകം
കുമരകം: ഗുരുമന്ദിരം റാേഡിലൂടെ കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുക്കിലായി.
വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഗുരുമന്ദിരം കോണത്താ റ്റ് പാലം താൽക്കാലിക റോഡിലൂടെ രാത്രിയുടെ ഇരുളിൽ അനധികൃതമായി കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുങ്ങി.
മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ മണിക്കൂറോളം റോഡ് ബ്ലോക്കായി. ഇന്ന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. പത്തുമണിയാേടെ പോലീസ് എത്തി കണ്ടെയ്നർ കടത്തിവിട്ടാണ് ബ്ലാേക്ക് ഒഴിവാക്കിയത്. രാത്രിയുടെ മറവിൽ ഭാരവണ്ടികൾ ഇതുവഴി കടന്നുപോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ചരക്ക് ലോറികളും സ്വകാര്യ റിസോർട്ടുകളിലേക്കും മറ്റും കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികളും രാത്രികാലങ്ങളിൽ നിരവധി തവണയാണ് ഇതുവഴി കടന്നുപോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭാര വണ്ടികൾക്ക് നിയന്ത്രണം ഉള്ളതിനാൽ പൊതു ഗതാഗത സ്വകാര്യ ബസ്സുകൾ ഇപ്പൊൾ കോണത്താറ്റ് പാലത്തിൻ്റെ ഇരു കരകളിൽ സർവീസ് നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സാഹചര്യത്തിൽ രാത്രിയുടെ മറവിൽ ടാങ്കർ ലോറികൾ ഉൾപ്പെടെ ഭാരവണ്ടികൾ കടന്നുപോകുന്നതിൽ കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്. രാത്രിയിലെ ഭാരവണ്ടികളുടെ അനധികൃത സഞ്ചാരം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]