

ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാൻസര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ ഒഴിവാക്കുന്നുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ ; വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ
ലണ്ടൻ: ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം. 75കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാർത്ഥം ആശുപത്രിയില്‍ കഴിഞ്ഞുവെന്നും പിന്നീട് നടത്തിയ പരിശോധനകളില്‍ ക്യാൻസർ കണ്ടെത്തിയതായും കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആയതിനാല്‍ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
‘ചാള്‍സ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളും പേപ്പർവർക്കുകളും പതിവുപോലെ തുടരും. വേഗത്തില്‍ ഇടപെടല്‍ നടത്തിയതിന് രാജാവ് മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു. അടുത്തിടെ ആശുപത്രിയില്‍ കഴിഞ്ഞതോടെയാണ് രോഗം കണ്ടുപിടിക്കാനായത്. ചികിത്സകളോട് വളരെ അനുകൂലമായാണ് രാജാവ് പ്രതികരിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ ജനസേവനത്തിലേയ്ക്ക് തിരികെയെത്താൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തടയുന്നതിനായാണ് അദ്ദേഹം രോഗവിവരം പുറംലോകത്തോട് പങ്കുവച്ചത്. മാത്രമല്ല ക്യാൻസർ ബാധിതരായ എല്ലാവർക്കും അവബോധം നല്‍കുന്നതിനും വേണ്ടിയാണ്’- ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു.
ചാള്‍സ് രാജാവ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസിച്ചു. ഇന്ത്യൻ ജനതയോടൊപ്പം ചേർന്ന് ചാള്‍സ് രാജാവിന് ആശംസകള്‍ നേരുന്നുവെന്നാണ് മോദി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]