

എഐ ക്യാമറയെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ…! 20 വർഷം പഴക്കമുള്ള ബൈക്കിന് രജിസ്ട്രേഷൻ പുതുക്കാനായി ആർ ടി ഓഫീസിലെത്തിയപ്പോൾ സീറ്റ് ബെൽറ്റ് ഇല്ലാതെ ഓടിച്ചതിന് പിഴയടയ്ക്കാനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്; ഒടുവിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിൻ്റെ പിഴയടച്ച് തടിയൂരി കോട്ടയത്തെ വാഹന ഉടമ
കോട്ടയം: 20 വർഷം മുൻപ് വാങ്ങിച്ച ബൈക്ക് പൊന്നു പോലെ സൂക്ഷിക്കുന്ന ഒരു വാഹന ഉടമയുണ്ട് കോട്ടയത്ത് .
20 വർഷം പൂർത്തിയായതിനേ തുടർന്ന് ബൈക്കിൻ്റെ രജിസ്ട്രേഷൻ പുതുക്കാനായി ആർടി ഓഫീസിലെത്തിയ വാഹന ഉടമ അന്തം വിട്ടു. സീറ്റ് ബെൽറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് തമിഴ്നാട്ടിൽ നിന്നും ഫൈൻ അടിച്ചിട്ടുള്ളതായും ഇത് കുടിശിഖയായി കിടക്കുന്നതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
KL05 P 8868 എന്ന വാഹനം സീറ്റ് ബെൽറ്റ് ഇല്ലാതെ ഓടിച്ചതായും 100 രൂപ ഫൈൻ അടക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് വാഹന ഉടമ തേനി ആർ ടി ഓഫീസുമായി ബന്ധപ്പെടുകയും ഫൈൻ അടക്കുകയും ചെയ്തു.
ഇതോടെയാണ് ബൈക്കിൻ്റെ രജിസ്ട്രേഷൻ പുതുക്കി നൽകിയത്
സംസ്ഥാനത്ത് എഐ ക്യാമറകൾ വന്നതോടെ ഇരുചക്രവാഹന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇല്ലാതെയും കാർ ഡ്രൈവർമാർക്ക് ഹെൽമറ്റ് ധരിക്കാതെ ഓടിച്ചതിനും വ്യാപകമായി പിഴ വരുന്നുണ്ട്.
മാസങ്ങളോളം ഓടാതെ വീടിൻ്റെ പോർച്ചിൽ കിടന്ന ബൈക്കിന് പിഴ അടക്കാൻ നിർദേശിച്ച് ഉടമയ്ക്ക് നോട്ടീസ് ലഭിച്ചത് രണ്ട് മാസം മുൻപായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]