
കേപ്ടൗണ്‍: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേരെ മൂന്ന് മൂന്ന് വിക്കറ്റ് നേടിയ രാജ് ലിംബാനിയാണ് തകര്‍ത്തത്. ഏഴ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ല്വാന്-ഡ്രേ പ്രിടോറ്യൂസ് (76), റിച്ചാര്‍ഡ് സെലറ്റ്സ്വാനെ (64) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. മുഷീര്‍ ഖാന് രണ്ട് വിക്കറ്റുണ്ട്.
മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ പത്ത് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. സ്റ്റോള്‍ക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. ലിംബാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അരവെല്ലി അവനിഷിന് ക്യാച്ച്. പിന്നലെ ടീഗറും മടങ്ങി. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ലിംബാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സാണ് പിറന്നത്.
എന്നാല്‍ പിടോറ്യൂസിനെ പുറത്താക്കി മുഷീര്‍ ഖാന് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്സ്. സെലറ്റ്സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് തുടക്കത്തില്‍ ബാറ്റ് വീശിയത്. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ 47-ാം ഓവറില്‍ താരം മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. സ്റ്റീവ് സ്റ്റോള്‍ക്ക് (14), ഡേവിഡ് ടീഗര്‍ (0), ഒലിവര്‍ വൈറ്റ്ഹെഡ് (22), ഡേവാന്‍ മറൈസ് (3), ജുവാന്‍ ജെയിംസ് (34) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിലി നോര്‍ട്ടണ്‍ (), ത്രിസ്റ്റണ്‍ ലുസ് () എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
ഇന്ത്യന്‍ ടീം: ആദര്‍ശ് സിംഗ്, അര്ഷിന് കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്, ഉദയ് സഹാരന്, പ്രിയാന്‍ഷു മോളിയ, സച്ചിന് ദാസ്, അരവെല്ലി അവനിഷ്, മുരുകന് അഭിഷേക്, രാജ് ലിംബാനി, നമന്‍ തിവാരി, സൗമി പാണ്ഡെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]