കർണാടക: പണത്തിനായി 16കാരിയായ മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച സംഭവത്തിൽ അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ. കർണാടകത്തിലെ കാടൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
16 കാരിയെ മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ആറു ദിവസത്തോളമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ചത്.
പെൺകുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സംഭവത്തിൽ പരാതി ഉയർന്നതോടെ പൊലീസ് കേസെടുത്തു.
അച്ഛൻ ഉൾപ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമ്മയില്ലാത്ത 16 കാരിയാണ് പീഡനത്തിനിരയായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

