തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വേദിക്കും താമസൗകര്യം ഒരുക്കിയ സ്കൂളുകൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
മറ്റ് സ്കൂൾ കുട്ടികൾക്ക് കലോത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോത്സവവേദിയിലെത്തി ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]