
.news-body p a {width: auto;float: none;}
ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം 97-ാമത് ഓസ്കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 25 സിനിമകളാണ് പട്ടികയിലുള്ളത്. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തിരഞ്ഞെടുക്കും.
സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്. എന്നാൽ, അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം തീയതി വരെയാണ് വോട്ടിംഗ്. വോട്ടിംഗ് ശതമാനം ഉൾപ്പെടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാവുക. നേരത്തേ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയിൽ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ, മുന്നോട്ട് പോകാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാളത്തിൽ ഏറ്റവും കൂടുതലാളുകൾ വായിച്ച നോവലിനെ ബ്ലെസി ചിത്രമാക്കി മാറ്റിയപ്പോൾ അത് അവിസ്മരണീയമായ ദൃശ്യാവിഷ്കാരമായി. ചിത്രത്തിൽ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടൻ ഉൾപ്പെടെ ഏഴ് സംസ്ഥാന അവാർഡുകളാണ് ചിത്രത്തെ തേടിയെത്തിയത്.