കൊച്ചി: സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുമ്പിലാണ് സംഭവം. മലപ്പുറം കെപുരം മുളക്കിൽ നിമേഷാണ് ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നുപോയത്. സംഭവം കണ്ട യാത്രക്കാർ ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇവരെത്തിയാണ് നിമേഷിനെ രക്ഷിച്ചത്.
ദിലീപ് നായകനാകുന്ന ‘ഭ ഭ ബ ‘ (ഭയം ഭക്തി ബഹുമാനം) എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു നിമേഷ്. അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയപ്പോൾ കാൽമുട്ടുവരെ ചെളിയിൽ താഴ്ന്നിരുന്നു. ഉദ്യോഗസ്ഥരെത്തി ഉടൻ തന്നെ നിമേഷിനെ ചെളിയിൽ നിന്നും പുറത്തെടുത്തു. വഴിയാത്രക്കാരൻ കണ്ടില്ലായിരുന്നുവെങ്കിൽ ജീവന് പോലും ആപത്തുണ്ടായേനെ.
അപകടസ്ഥലം കണ്ടാൽ ചെളി ഉറച്ച് കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാൽ താഴ്ന്നുപോകും. ഇത് ചൂണ്ടിക്കാട്ടുന്ന ബോർഡ് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]