തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ മകൾ ആദ്യയേക്കാൾ ടെൻഷൻ അച്ഛനും സീരിയൽ നടനുമായ രഞ്ജിത്തിന്റെ മുഖത്തായിരുന്നു. തിരക്കുപിടിച്ച ഷൂട്ടിംഗിനിടയിലാണ് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കിരാതത്തിലെ അർജുന വേഷമാടിയ ആദ്യ ആർ മേനോന് എ ഗ്രേഡ് ലഭിച്ചതോടെ അച്ഛന്റെയും അമ്മ ജ്യോതിയുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.
എറണാകുളം സെന്റ് തെരേസസ് സിജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആദ്യ എട്ട് വർഷമായി കഥകളി അഭ്യസിക്കുന്നു. കലാമണ്ഡലം രാധാകൃഷ്ണന്റെ ശിക്ഷണത്തിൽ നിരവധി വേദികളിൽ ഇതിനോടകം കഥകളി അവതരിപ്പിച്ചുകഴിഞ്ഞു. നർത്തകി കൂടിയായ അമ്മയിലൂടെയാണ് ആദ്യ നൃത്ത പഠനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാത്സല്യം എന്ന സീരിയലിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രഞ്ജിത്ത് മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ്. അമ്മയുടെ നൃത്തത്തിന്റെ കഴിവ് മാത്രമല്ല, അച്ഛന്റെ അഭിനയവും മകൾക്ക് കിട്ടിയിട്ടുണ്ട്. ഇതിനകം നാൽപ്പതിലധികം പരസ്യ ചിത്രങ്ങളിലും ആദ്യ അഭിനയിച്ചിട്ടുണ്ട്.