ബാങ്കോക്ക്: തായ്ലൻഡിൽ സ്പാനിഷ് സഞ്ചാരിയെ ആന കുത്തിക്കൊന്നു. കാ യാവോ ജില്ലയിലെ ആനകേന്ദ്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 22കാരിയായ ബ്ലാങ്ക ഒജാൻഗുറെൻ ആണ് കൊല്ലപ്പെട്ടത്. ആന കേന്ദ്രം സന്ദർശിക്കാനെത്തിയ ബ്ലാങ്കയും സുഹൃത്തും ആനയെ കുളിപ്പിക്കുന്നതിന് ഒപ്പം കൂടുകയായിരുന്നു. പെട്ടെന്ന് പരിഭ്രാന്തപ്പെട്ട ആന ബ്ലാങ്കയെ കുത്തിക്കൊല്ലുകയായിരുന്നു. പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ആനയെ ഭയപ്പെടുത്തിയെന്ന് അധികൃതർ പറയുന്നു. സ്പെയിനിലെ നവാര യൂണിവേഴ്സിറ്റിയിലെ ലോ, ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിനിയായിരുന്ന ബ്ലാങ്ക സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തായ്വാനിലായിരുന്നു കഴിഞ്ഞത്.