ലോസ് ആഞ്ചലസ് : സിനിമാ, ടെലിവിഷൻ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള 82 -ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബ്രാഡി കോർബെറ്റ് സംവിധാനം ചെയ്ത ‘ദ ബ്രൂട്ടലിസ്റ്റ്” ആണ് മികച്ച ഡ്രാമ ചിത്രം. ബ്രാഡി കോർബെറ്റിന് തന്നെയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് ആഡ്രിയൻ ബ്രോഡി ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി.
ജാക്വസ് ഓഡ്യാർഡ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ‘എമിലിയ പെരസ് ” ആണ് മികച്ച മ്യൂസിക്കൽ / കോമഡി ചിത്രം. മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രവും ഇതാണ്. എമിലിയ പെരസിനാണ് കൂടുതൽ പുരസ്കാരങ്ങൾ (4). ഫെർനാൻഡ ടോറസ് (ഐ ആം സ്റ്റിൽ ഹിയർ) ഡ്രാമ വിഭാഗത്തിലും ഡെമി മൂർ (ദ സബ്സ്റ്റൻസ്) മ്യൂസിക്കൽ / കോമഡി വിഭാഗത്തിലും മികച്ച നടിമാരായി. മറ്റു പുരസ്കാരങ്ങൾ: സെബാസ്റ്റ്യൻ സ്റ്റാൻ (നടൻ – മ്യൂസിക്കൽ / കോമഡി), കീറൻ കൽകിൻ (സഹനടൻ), സോയീ സാൽഡാന്യ (സഹനടി ), ഫ്ലോ (ആനിമേറ്റഡ് സിനിമ).
അതേ സമയം, മികച്ച ടെലിവിഷൻ സീരീസുകളായി ഷോഗൺ (ഡ്രാമ), ഹാക്ക്സ് (മ്യൂസിക്കൽ/ കോമഡി ), ബേബി റെയ്ൻഡീർ (ലിമിറ്റഡ് / ആന്തോളജി സീരീസ്) എന്നിവയെ തിരഞ്ഞെടുത്തു. ഷോഗണിലെ അഭിനയത്തിന് ഹിറോയുകി സനാദ ഡ്രാമാ വിഭാഗത്തിൽ മികച്ച നടനും അന്നാ സവായ് നടിയുമായി. മറ്റു പുരസ്കാരങ്ങൾ: ജെറമി അലൻ വൈറ്റ്, ജീൻ സ്മാർട്ട് (നടൻ, നടി – മ്യൂസിക്കൽ/ കോമഡി ), കോളിൻ ഫാരൽ, ജോഡി ഫോസ്റ്റർ (നടൻ, നടി – ലിമിറ്റഡ് / ആന്തോളജി സീരീസ്).
ഇന്ത്യയ്ക്ക് നിരാശ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും നായികമാരായെത്തിയ ‘ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്” മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം വിഭാഗങ്ങളിൽ മത്സരിച്ചിരുന്നു. സംവിധാന വിഭാഗത്തിൽ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് മുംബയ് സ്വദേശിയായ പായൽ.