

ഉറ്റ സുഹൃത്ത് ദാ വീഡിയോ കോളില്‍; ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് പണം ചോദിക്കും; കാശ് കൊടുക്കുന്നത് സൂക്ഷിച്ച് മതി; എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ പണം തട്ടൽ വ്യാപകം
കോഴിക്കോട്: കോഴിക്കോട്ടെ എ ഐ തട്ടിപ്പില്‍ പരാതിക്കാരന് പണം തിരികെ ലഭിച്ചെങ്കിലും ഇത്തരം തട്ടിപ്പുകളെ കുറിച്ചുള്ള ആശങ്ക ഉയരുകയാണ്.
പ്രതികള്‍ ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ഗെയ്മിങ് പ്ലാറ്റ്ഫോമിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ 40000 രൂപയാണ് പാലാഴി സ്വദേശി രാധാകൃഷ്ണന്റെ അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചത്. കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
എ ഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളില്‍ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചെത്തുന്നു, ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് 40000 രൂപ തട്ടിയെടുക്കുന്നു.
കേരളത്തില്‍ ആദ്യമായായിരുന്നു ഇത്ര പെര്‍ഫെക്ട് ആയ ഡീപ്പ് ഫേക്ക് കുറ്റകൃത്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇക്കഴിഞ്ഞ ജൂലൈ ഒമ്ബതിന് നടന്ന തട്ടിപ്പിലാണൊടുവില്‍ പരാതിക്കാരന് പണം തിരികെ ലഭിച്ചത്. രാധാകൃഷ്ണന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത പണം കേസിലെ പ്രധാന പ്രതി കൗശല്‍ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ഗെയിമിങ് പ്ലാറ്റ്ഫോംമിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഈ അക്കൗണ്ടുകള്‍ പരാതി കിട്ടിയതിന് പിന്നാലെ മരവിപ്പിക്കുകയും ചെയ്തു. കേസ് അന്വേഷണത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സിജെഎം കോടതി സമര്‍പ്പിച്ച ഉത്തരവ് വഴിയാണ് പണം പരാതിക്കാരന് തിരികെ ലഭിച്ചത്.
കേസില്‍ സിദ്ധേഷ് ആനന്ദ് കാര്‍വെ, അമ്രീഷ് അശോക് പാട്ടീല്‍ എന്നീ പ്രതികള്‍ ഗോവൻ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് പിടിയിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]