
ബംഗളൂരു: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ മുസ്രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന് കർണാടക സർക്കാർ ഉത്തരവ്.പ്രത്യേക പ്രാർഥനകളും പ്രതിഷ്ഠയുടെ മുഹൂർത്തത്തിൽ മംഗളാരതിയും നടത്തണമെന്നാണ് ഉത്തരവ്.മുസ്രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകൾ നടത്തേണ്ടത്.കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുമ്പോഴാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഈ ഉത്തരവ്.
അയോധ്യാ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ആര് പങ്കെടുത്താലും കുറ്റപ്പെടുത്താനില്ലെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് കെ. എം. ഖാദര്‍ മൊയ്തീൻ വ്യക്തമാക്കി. . കോൺഗ്രസ്സ് പോകണമെന്നോ പോകരുതെന്നോ ലീഗ് പറയില്ല. സുപ്റീം കോടതി വിധിയെ ബഹുമാനിക്കുന്നതാണ് പാര്‍ട്ടി നിലപാട് . അയോധ്യയിൽ സമാധാനം പുലരണം എന്നാണ് പ്രാർത്ഥനയെന്നും
ഖാദർ മൊയ്തീന് ചെന്നൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Last Updated Jan 7, 2024, 4:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]