

നാലാം ക്ലാസുകാരനെ കടിച്ച് കുടഞ്ഞ് തെരുവ് നായക്കൂട്ടം; കുട്ടിയെ നായകള്‍ ആക്രമിച്ചത് കളിക്കാനായി പോകവെ
തിരുവനന്തപുരം: കൂട്ടത്തോടെയെത്തിയ തെരുവ് നായകള്‍ നാലാം ക്ലാസുകാരനെ കടിച്ച് കുടഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിലാണ് സംഭവം. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യൻ – അജിത ദമ്പതികളുടെ മകൻ സ്റ്റിജോയെ (8) ആണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയായത്.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സ്കൂളില്‍ നിന്നും വന്ന ശേഷം ബീച്ച് റോഡില്‍ കളിക്കാൻ പോകുന്ന വഴിയ്ക്കാണ് കൂട്ടമായെത്തിയ തെരുവ് നായകള്‍ കടിച്ചത്. കുട്ടിയുടെ കാല്‍മുട്ടിന് പിന്നിലും പിൻഭാഗത്തും കടിയേറ്റ് മാംസം അടര്‍ന്ന നിലയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് കുട്ടിയെ നായകളില്‍ നിന്നും രക്ഷിച്ചത്. കുട്ടിയുടെ ശരീരത്തില്‍ 12 ഓളം മുറിവുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.
മുറിവ് ഗുരുതരമായതിനാലും രക്തം നിലയ്ക്കാതെ ഒഴുകിയതിനാലും കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]