‘ലക്ഷ്യം കൊറിയയിൽ ചെന്ന് ബിടിഎസിനെ കാണുക’ ;വീട് വിട്ട് ഇറങ്ങിയ 3 പെൺകുട്ടികളെ കാട്പാടി സ്റ്റേഷനിൽ നിന്നും കണ്ടെത്തി.
ചെന്നൈ: കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. തമിഴ്നാട് കരൂര്‍ സ്വദേശികളായ 13 വയസ്സുള്ള 3 പെൺകുട്ടികളാണ് നാട് വിട്ടത്.പിന്നീട് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. ബിടിഎസ് സംഘത്തെ കാണാൻ പെണ്‍കുട്ടികള്‍ നാടുവിടുകയായിരുന്നു.ഒരു മാസം മുമ്പാണ് കുട്ടികൾ നാടുവിടാൻ പദ്ധതിയിട്ടത്.ഈ റോഡിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ കയറി വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേക്ക് പോകാനാണ് ഇവര്‍ പദ്ധതിയിട്ടത്.
14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. യാത്ര തുടങ്ങി രണ്ടാം ദിവസം തന്നെ പോലീസ് കുട്ടികളെ കണ്ടെത്തി. ജനുവരി നാലിനാണ് കുട്ടികൾ വീടുവിട്ടത്. ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. രണ്ടു ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മൂന്നാമത്തെ ഹോട്ടലിൽ 1,200 രൂപയ്ക്കു മുറി കിട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെന്നൈയിൽ എത്തിയതിനു പിന്നാലെ കുട്ടികൾക്ക് തളർച്ച അനുഭവപ്പെട്ടു. പിറ്റേന്ന് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു.ആദ്യ ആവേശം കെട്ടടങ്ങിയപ്പോൾ പരിഭ്രാന്തരായ പെൺകുട്ടികൾ തിരികെ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയാണ് വെല്ലൂരിലെ കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്നും അർദ്ധരാത്രിയോടെ പെൺകുട്ടികളെ കണ്ടെത്തിയത്.
കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാൻ ഇറങ്ങിയപ്പോള്‍ ട്രെയിൻ വിട്ടുപോയി. തുടര്‍ന്ന് മൂന്നുപേരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണാനാണ്പോകുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുകയായിരുന്നു.കുട്ടികളെ ഇപ്പോൾ വെല്ലൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെത്തിയശേഷം കുട്ടികളെ നാട്ടിലേക്ക് അയയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]