കൊല്ലം-സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. പോയിന്റ് നിലയില്‍ കണ്ണൂര്‍ ജില്ലയാണ് ഇപ്പോള്‍ മുന്നില്‍. 674 പോയിന്റുകളാണ് ജില്ല നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവര്‍ക്കും 663 പോയിന്റ് വീതമാണുള്ളത്. 641 പോയിന്റുമായി തൃശൂരും തൊട്ടുപിന്നില്‍ 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇന്ന് 54 മത്സരങ്ങള്‍ വേദിയിലെത്തും. ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങള്‍. ഞായറാഴ്ചയായതിനാല്‍ കാഴ്ചക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]