കൊല്ലം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് ആര്.എസ്.എസ്. പ്രാണപ്രതിഷ്ഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് നേതാക്കൾ മന്ത്രിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. മന്ത്രിക്ക് അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്കി. പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്വന്, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തെ വീട്ടിലെത്തി ക്ഷണിച്ചത്. എന്നാൽ, ഗണേഷ് കുമാർ ചടങ്ങിന് പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നിശ്ചയിച്ചവരെയാണ് ക്ഷണിക്കുന്നത്.
Last Updated Jan 6, 2024, 8:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]