പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് മീന. ഇതര ഭാഷകൾക്ക് പുറമെ മലയാളത്തിന്റെ പ്രിയ നായിക കൂടിയായ മീന ഇതുവരെ അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. മോഹൻലാൽ-മീന കോമ്പോ എന്നും മലയാളികൾ ആഘോഷമാക്കാറുണ്ട്. 2022 ജൂണിൽ ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു ഇത്. ഈ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെ പലപ്പോഴും രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളും മീന നേരിടാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് താരം.
ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീനയുടെ തുറന്നു പറച്ചിൽ. “നിങ്ങൾ സുന്ദരിയും ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം”, എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇത് മീനയെ ചൊടിപ്പിച്ചെങ്കിലും ക്ഷമ കൈവിടാതെ താരം മറുപടി നൽകി. രണ്ടാം വിവാഹത്തെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്നും ഭാവിയിൽ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും മീന പറഞ്ഞു.
‘ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്യാത്ത ആളാണ്. ഇത്ര വലിയ നടിയാകുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ എന്റെ ആദ്യ പരിഗണന മകൾക്കാണ്. അവളെക്കാൾ പ്രാധാന്യമേറിയതൊന്നും എനിക്കില്ല. സിംഗിൾ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം. തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷേ ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്. വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് പ്രസ്താവന നടത്താൻ ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഉടനെ ഒന്നുമില്ല. ഒരുപക്ഷേ ഞാൻ അവിവാഹിതയായി തന്നെ തുടരും. ഭാവിയിൽ എന്തും സംഭവിക്കാം’, എന്നാണ് മീന പറഞ്ഞത്.
അന്ന് പാറ്റയെന്ന് വിളിച്ച് അധിക്ഷേപിച്ചു; ഇന്ന് വിക്രാന്തിനെ വാനോളം പുകഴ്ത്തി കങ്കണ
വിദ്യാസഗറിന്റെ മരണ ശേഷം മീന സ്ഥിരം നേരിടുന്ന ചോദ്യമാണ് രണ്ടാം വിവാഹം എന്ന് എന്നത്. പല നടന്മാരെ വച്ചും അഭ്യൂഹങ്ങളും പരന്നിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയതായിരുന്നു നടൻ ധനുഷുമായി മീന വിവാഹിതയാകാൻ പോകുന്നു എന്നത്. ഇത് തമിഴകത്ത് വലിയ ചർച്ച ആകുകയും ചെയ്തതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Last Updated Jan 7, 2024, 8:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]