കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടി ചങ്ങനാശ്ശേരിയില്‍ എത്തിയത്. കുട്ടിയെ കണ്ട് ബസ് കണ്ടക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. കുട്ടി നിലവില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലാണുള്ളത്. (Missing woman found from Changanassery)
വീട്ടില്‍ നിന്നാണ് കുട്ടിയെ ഇന്ന് വൈകീട്ട് 3.30ഓടെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയാണ്. കുട്ടി എന്തിനാണ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമായിട്ടില്ല.
Story Highlights: Missing woman found from Changanassery
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]