തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നു പരാതി. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും അറസ്റ്റിലായി. തിരുനെൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പുതുവത്സരം ആഘോഷിക്കാനാണ് ഈ സംഘം വര്‍ക്കലയിലെത്തിയത്. പിന്നീട് സംഘത്തിലുണ്ടായിരുന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി ഇവരുടെ മൊഴിയെടുത്തപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഇവര്‍ മൊഴി നൽകിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്ത ശേഷം പരാതിക്കാരിയെ തമിഴ്നാട്ടിലേക്ക് മാറ്റി.
Last Updated Jan 6, 2024, 9:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]