ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റതായൊരിടം സ്വന്തമാക്കിയ ആളാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രമായിരുന്നു അരങ്ങേറ്റം. ശേഷം തനി നാടൻ തനിമയിൽ അനുശ്രീ നിറഞ്ഞാടിയ ഒത്തിരി സിനിമകൾ പിന്നാലെ എത്തി. പലപ്പോഴും താരത്തിന് നേരെ ഉയരുന്ന ചോദ്യമാണ് വിവാഹം. എന്നാകും പ്രിയ താരത്തിന്റെ വിവാഹം എന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അനുശ്രീ.
വിവാഹത്തിലേക്ക് ഒത്തിരി ദൂരം പോകാനുണ്ടെന്നും അതിന് പ്രാപ്തമായി എന്ന് തോന്നുമ്പോൾ കല്യാണം ഉണ്ടാകുമെന്നും അനുശ്രീ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. “വിവാഹം കഴിക്കാനുള്ള പ്ലാനിങ്ങിലേക്ക് എത്തിയിട്ടില്ല. അതിലേക്ക് ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. വലിയൊരു ഉത്തരവാദിത്വമാണത്. അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്പര്യമില്ല. എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ ഉണ്ടാകുമാകും. ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല”, എന്നാണ് അനുശ്രീ പറഞ്ഞത്.
ഏതാനും നാളുകൾക്ക് മുൻപ് നടൻ ഉണ്ണി മുകുന്ദനെയും അനുശ്രീയെയും വച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്നും പ്രചരണമുണ്ടായി. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പലപ്പോഴും ഇരുവരും വിവാഹം കഴിക്കണമെന്നും നല്ല ജോഡിയാണെന്നും പറഞ്ഞ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
2018 വീഴുമോ ? ‘നേരി’ന് മുന്നിൽ അടിയറവ് പറഞ്ഞ് കണ്ണൂർ സ്ക്വാഡും രോമാഞ്ചവും, 2023 ടോപ്പ് 5 ലിസ്റ്റ്
അതേസമയം, തലവന്‍ എന്ന ചിത്രത്തിലാണ് അനുശ്രീ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബിജു മേനോൻ- ആസിഫ് അലിബിജു മേനോൻ- ആസിഫ് അലി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിസ് ജോയ് ആണ്. മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Last Updated Jan 7, 2024, 9:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]