
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലണ്ടൻ – മലയാളി ഡോക്ടർ ആനി ഫിലിപ്പ് (65) യു.കെയിൽ നിര്യാതയായി. ഇന്ത്യ, സൗദി അറേബ്യ, ദുബൈ, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകളായി സേവനം അനുഷ്ഠിച്ച പ്രശസ്ത ഗൈനക്കോളജി ഡോക്ടറാണ്. തിരുവനന്തപുരം കുമാരപുരം സ്വദേശിനിയായ കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ ഡോക്ടർ കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബ്രിട്ടനിലെ ബെഡ്ഫോർഡ് ഷെയറിലുള്ള വെസ്റ്റണിങ്ങിൽ വച്ചായിരുന്നു അന്ത്യമെന്ന് ബന്ധുക്കൾ അറിയിച്ചു.
ബ്രിട്ടനിൽ ഓർത്തോഡോണ്ടിസ്റ്റായ ഡോക്ടർ ഷംസ് മൂപ്പനാണ് ഭർത്താവ്. ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് എന്നിവർ മക്കളാണ്. ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ യു.കെയിലെ സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം നടത്തി. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടന്റായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അർബുദബാധിതയായത്.