

റോയല്‍ ട്രാവൻകൂര്‍ നിക്ഷേപ തട്ടിപ്പ്; ഉടമ രാഹുൽ ചക്രപാണി അറസ്റ്റിൽ; IELTS പഠന കേന്ദ്രമായ മെഡ്സിറ്റി ഇന്റർനാഷണലും രാഹുൽ ചക്രപാണിയുടെ ഉടമസ്ഥതയിൽ; വ്യാജ നഴ്സിങ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് രാഹുൽ ചക്രപാണിക്കെതിരെ കണ്ണൂർ കോടതിയിലും കേസ് ; കോട്ടയം ലോഗോസ് ജംഗ്ഷനിലെ റോയൽ ട്രാവൻകൂർ ബാങ്കിൽ കോടികളുടെ നിക്ഷേപമെന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം/കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പിന് റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ് ഉടമ രാഹുൽ ചക്രപാണി അറസ്റ്റിലായി.
ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാത വഞ്ചിച്ചുവെന്ന കേസിലാണ് റോയല്‍ ട്രാവൻകൂര്‍ ഉടമ രാഹുല്ചക്രപാണിയെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കണ്ണൂര്‍ സയൻസ് പാര്ക്കിന് എതിര്‍വശത്തെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ നിന്നുമാണ് പൊലിസ് ഇയാളെ അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രാഹുല്‍ ചക്രപാണിക്കെതിരെ നിക്ഷേപതട്ടിപ്പു നടത്തിയതിന് പരാതികളുണ്ട്. അരോളി സ്വദേശി മോഹനനില്‍ നിന്നും പത്തുലക്ഷംരൂപയും കണ്ണൂക്കര സ്വദേശി നിധിനില്‍ നിന്നും 3,76,000 രൂപ നിക്ഷേപമായി സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് രാഹുല്‍ ചക്രപാണിക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകളേയും യുവാക്കളേയും ഏജന്റുമാരാക്കി
ഇവര്‍ മുഖേനെ ഓട്ടോറിക്ഷ തൊഴിലാളികള്‍, കര്‍ഷകര്‍, സ്വകാര്യ സ്ഥാപന ജീവനക്കാര്‍ മുതല്‍ വൻകിട വ്യാപാരികളേ വരെ നിക്ഷേപ സമ്പാദ്യ പദ്ധതിയിൽ ചേർത്തിരുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും പിരിച്ചെടുത്തിരുന്നത്..
2018 ൽ ചെട്ടിപ്പീടികയില്‍ മെഡിസിറ്റിയെന്ന പേരിൽ നഴ്സിങ് റിക്രൂട്ട്മെന്റ് സ്ഥാപനം രാഹുല്‍ ചക്രപാണിയും സഹോദരനും ചേര്‍ന്ന് നടത്തിയിരുന്നു.
ഉദ്യോഗാര്‍ത്ഥിക്ക് നല്കിയ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലാത്തതാണെന്ന ആരോപണത്തെ തുടര്‍ന്ന് നഴ്സിംഗ് കൗൺസിൽ നൽകിയ പരാതിയിൻമേൽ പൊലിസ് സ്ഥാപനത്തില്‍ റെയ്ഡു നടത്തി രാഹുൽ ചക്രപാണിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും കണ്ണൂർ കോടതിയിൽ നടന്ന് വരികയാണ്.
സംസ്ഥാനത്തെമ്പാടും ബ്രാഞ്ചുകളുള്ള
IELTS, OET പഠന കേന്ദ്രമായ മെഡ്സിറ്റി ഇന്റർനാഷണലും രാഹുൽ ചക്രപാണിയുടെ ഉടമസ്ഥതയിലുള്ള താണ്.
കോട്ടയം ലോഗോസ് ജംഗ്ഷനിലെ റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡിൽ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഓട്ടോ തൊഴിലാളികൾ മുതൽ നഗരത്തിലെ വ്യാപാരികൾ വരെയുള്ള നിരവധി പേർ വൻ തുക ഇവിടെ നിക്ഷേപിച്ചിട്ടുള്ളതായാണ് പുറത്ത് വരുന്ന വിവരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]