
ബദാം ആരോഗ്യത്തിന് പലവിധ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുതന്നെ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് കഴിക്കുകയാണെങ്കില്‍ ഏറെ നല്ലതാണ്. ഇതുപോലെ വെള്ളത്തിന് പകരം പാലിലാണ് ബദാം കുതിര്‍ത്തുവച്ച് കഴിക്കുന്നതെങ്കില്‍ അതിന് ഇരട്ടി ഫലമുണ്ട്. അറിയാം പാലില്‍ കുതിര്‍ത്ത ബദാമിന്റെ ആരോഗ്യ ഗുണങ്ങള്‍…
പാലില്‍ കുതിര്‍ത്ത ബദാം ആകുമ്പോള്‍ അതിലൂടെ നമുക്ക് ലഭിക്കുന്ന ആകെ പോഷകങ്ങളുടെ അളവ് ഇരട്ടിയാവും. ഇത് ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ കൊണ്ടുവരും
പാലില്‍ കുതിര്‍ത്തുവച്ച ബദാമിലുള്ള പല എൻസൈമുകളും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പാലില്‍ കുതിര്‍ത്ത ബദാം ആകുമ്പോള്‍ അതിന്റെ മാര്‍ദ്ദവം വളരെ കൂടുതലാണ്. ഇത് പല്ലിന് പ്രശ്നമുള്ളവര്‍ക്കും എളുപ്പത്തില്‍ കഴിക്കാൻ സാധിക്കുന്നു
ബദാം ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ദഹന പ്രശ്നങ്ങള്‍ അകറ്റാൻ ഇത് ഏറെ സഹായകമാണ്. പാലില്‍ കുതിര്ത്തതാകുമ്പോള് ഇരട്ടി ഫലം കിട്ടുന്നു
ഹൃദയാരോഗ്യത്തിനും പാലില്‍ കുതിര്‍ത്ത ബദാം പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്.
വിശപ്പിനെ ശമിപ്പിക്കുന്നതിന് പാലില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായൊരു സ്നാക്ക് ആയി ഇതിനെ കണക്കാക്കാവുന്നതാണ്
വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ഒരു ഭക്ഷണമാണിത്. ഉയര്‍ന്ന ഫൈബര്‍, പ്രോട്ടീൻ എല്ലാം ഇതിന് സഹായകമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]