(ബേക്കൽ) കാസർകോട് – മലയാളി യുവതിയെ ട്രെയിനിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ കൽപ്പറ്റ കാവുംമന്ദം മഞ്ജുമലയിൽ വീട്ടിൽ എ.വി ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫി(30)നെയാണ് കാസർകോട് പള്ളിക്കരയിലെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
പള്ളിക്കര മാസ്തിഗുഡ്ഡയിൽ പാളത്തിൽ വീണുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ രാത്രി തന്നെ കാസർക്കോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നീല ജീൻസ് പാന്റും ചെക്ക് ഷർട്ടുമാണ് യുവതി ധരിച്ചിരുന്നത്. തൊട്ടടുത്തുനിന്നു ലഭിച്ച ഹാൻഡ് ബാഗും അതിനകത്തുണ്ടായിരുന്ന പഴ്സും പരിശോധിച്ചപ്പോഴാണ് മരിച്ചത് വയനാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ബേക്കൽ പോലീസ് പറഞ്ഞു. ബേക്കൽ ഭാഗത്ത് പാളത്തിൽ ഒരാൾ വീണു കിടക്കുന്നതായി മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് കാസർകോട് റെയിൽവേ പോലീസിനെ അറിയിച്ചത്. തുടർന്ന് ബേക്കൽ എസ്.ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനെ സ്ഥലത്തെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]