മുംബൈ: രാജ്യത്തെ 5 സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ജനുവരി 4-ന് റിസർവ് ബാങ്ക് നൽകിയ വിവരമനുസരിച്ച്, കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ശ്രീ ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി ലിംഡി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി സങ്കേദ നാഗരിക് കോ – ഓപ്പറേറ്റീവ് ബാങ്ക്. ഭുജ് കൊമേഴ്സ്യൽ കോ-ഓപ്പറേറ്റീവ് എന്നിവയ്ക്കാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.
ഈ ബാങ്കുകൾക്കെല്ലാം പണപ്പിഴയാണ് ചുമത്തിയിരിക്കുന്നത്. 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ ബാങ്കുകളുടെയും പ്രവർത്തനം റിസർവ് ബാങ്ക് ആണ് നിരീക്ഷിക്കുന്നത്. ആർബിഐയുടെ നിയമങ്ങൾ പാലിക്കാതിരിക്കുകയോ മാനദണ്ഡങ്ങൾ തെറ്റിക്കുകയോ ചെയ്താൽ ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചിലപ്പോൾ ലക്ഷങ്ങൾ പിഴ ഈടാക്കുകയും ചെയ്യും.
ശ്രീ ഭാരത് കോ ഓപ്പറേറ്റീവ് ബാങ്കിനും സങ്കേദ നാഗരിക് സഹകരണ ബാങ്കിനും 5 ലക്ഷം രൂപ വീതം ആർബിഐ പിഴ ചുമത്തി. ബാങ്കിന്റെ ഡയറക്ടർമാർ പലയിടത്തും ലോൺ ഗ്യാരന്റർമാരായി മാറിയതിനാലാണ് സങ്കേദ നാഗ്രിക് സഹകാരി ബാങ്കിനെതിരെ ആർബിഐ ഈ നടപടി സ്വീകരിച്ചത്, ഇത് ആർബിഐ ചട്ടങ്ങളുടെ ലംഘനമാണ്. മാത്രമല്ല, രണ്ട് ബാങ്കുകൾ തമ്മിലുള്ള മൊത്തം എക്സ്പോഷർ പരിധിയുടെ നിയമവും ബാങ്ക് ലംഘിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ആർബിഐ ബാങ്കിന് പിഴ ചുമത്തിയത്.
ശ്രീ ഭാരത് സഹകരണ ബാങ്കിന് പിഴ ചുമത്താൻ കാരണം, ന്റർ ബാങ്ക് ഗ്രോസ് എക്സ്പോഷർ ലിമിറ്റിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആർബിഐ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഇതോടൊപ്പം ടേം ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ അടയ്ക്കാനും ബാങ്ക് കാലതാമസം വരുത്തി. ഇതിനുപുറമെ, കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിനും ദി ഭുജ് കൊമേഴ്സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിനും 1.50 ലക്ഷം രൂപ വീതം ആർബിഐ പിഴ ചുമത്തി. ദി ലിംഡി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് 50,000 രൂപയും പിഴ ചുമത്തി.
അതേസമയം, ബാങ്കുകളുടെ പ്രവർത്തനത്തിൽ ഒരു തരത്തിലും ഇടപെടാൻ ആർബിഐ ആഗ്രഹിക്കുന്നില്ല എന്നും ചട്ടങ്ങൾ ലംഘിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്ക് ചുമത്തിയ ഈ പിഴ ബാങ്കിന്റെ സാധാരണ ഉപഭോക്താക്കളെ ബാധിക്കാൻ പോകുന്നില്ല. ബാങ്കുകൾ സാധാരണഗതിയിൽ ഉപഭോക്താക്കൾക്ക് അവരുടെ സേവനങ്ങൾ നൽകുന്നത് തുടരും എന്നും ആർബിഐ അറിയിച്ചു
Last Updated Jan 6, 2024, 4:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]