ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യൻ താരം രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സ് പിന്നിട്ടു. സച്ചിന്, കോലി, ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡുമായി ഇന്ത്യൻ മുന്‍ നായകന് രോഹിത് ശര്‍മ.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സെടുത്തതോടെ രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടു. ഇന്ത്യൻ താരങ്ങളില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍(34357), വിരാട് കോലി(27910), രാഹുല്‍ ദ്രാവിഡ്(24208) എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരമാണ് രോഹിത്.
രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സ് തികയ്ക്കുന്ന ലോക ക്രിക്കറ്റിലെ പതിമൂന്നാമത്തെ മാത്രം താരവുമാണ് രോഹിത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ 27 റണ്‍സായിരുന്നു രോഹിത്തിന് 20000 റണ്‍സ് തികക്കാന്‍ വേണ്ടിയിരുന്നത്.
ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി 504 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 20000 രാജ്യാന്തര റണ്‍സ് അടിച്ചെടുത്തത്. ഏകദിനങ്ങളില്‍ ഇനിയെത്രകാലം തുടരാനാവുമെന്ന സംശയങ്ങള്‍ക്കിടെയാണ് 38കാരനായ രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം.
രോഹിത് നേടിയ 20000 റണ്‍സില്‍ 11500ൽ അധികം റണ്‍സും ഏകദിനങ്ങളില്‍ നിന്നാണ്. ടെസ്റ്റില്‍ 4301 റണ്‍സും ടി20യില്‍ 4231 റണ്‍സും രോഹിത് നേടിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറികളില്‍ ഫിഫ്റ്റിയടിച്ച താരം കൂടിയാണ് രോഹിത്. ടെസ്റ്റില്‍ 12ഉം ഏകദിനത്തില്‍ 33ഉം ടി20യില്‍ അഞ്ചും സെഞ്ചുറികളാണ് രോഹിത്തിന്റെ പേരിലുള്ളത്.
ഓസ്ട്രേലിയക്കെതിരെ 33-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ദക്ഷിമാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ 57 റണ്‍സടിച്ച് തിളങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ രോഹിത് മൂന്നാം ഏകദിനത്തിലും അര്‍ധസെഞ്ചുറി തികച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

