വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘ഖലീഫ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലും. മാമ്പറക്കൽ അഹ്മദ് അലി എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് തന്നെയാണ് പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ആമിർ അലി എന്ന കഥാപാത്രത്തിന്റെ മുൻഗാമിയായാണ് മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്.
നേരത്തെ പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
സിജോ സെബാസ്റ്റ്യനാണ് സഹനിർമ്മാതാവ്. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് ആദ്യവാരം ലണ്ടനിൽ ആരംഭിച്ചിരുന്നു.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഗ്ലിംപ്സ് വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘ഖലീഫ’, ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം-പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ്. ലണ്ടന് പുറമെ ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലും ചിത്രത്തിന് പ്രധാന ലൊക്കേഷനുകളുണ്ട്.
View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) ചിത്രത്തിലെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനാത് സേവ്യർ, പിആർഒ – ശബരി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

