തിരുവനന്തപുരം: മുൻ ബിജെപി നേതാവ് ആനന്ദിൻ്റെ മാതാവ് ശാന്ത ടീച്ചർ (77) അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപ്പുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഈ സംഭവം ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതിലെ കടുത്ത മനോവിഷമമാണ് ആനന്ദിൻ്റെ ആത്മഹത്യക്ക് കാരണമെന്ന് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. സഹോദരീ ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
ആനന്ദിന് മറ്റ് കുടുംബപരമായതോ വ്യക്തിപരമായതോ ആയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ അദ്ദേഹം കടുത്ത ദുഃഖത്തിലായിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് ബന്ധു പോലീസിന് മൊഴി നൽകിയത്. ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

