തിരുവനന്തപുരം: അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, അഗ്നിരക്ഷാസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.
തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ രാഹുൽ രജിത്തിന്റേതാണ് നഷ്ടപ്പെട്ട
ഫോൺ. റോഡരികിലെ നാല് ഇഞ്ച് മാത്രം വ്യാസമുള്ള ഒരു പൈപ്പിന്റെ ദ്വാരത്തിലൂടെയാണ് ഫോൺ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതി വീണത്.
വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം ആദ്യമെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കൂടുതൽ സജ്ജീകരണങ്ങളോടെ തിരുവനന്തപുരം യൂണിറ്റിലെ സേനാംഗങ്ങളെത്തി.
മൂന്ന് മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് ഫോൺ പുറത്തെടുക്കാനായത്.
മറ്റ് ഉപകരണങ്ങൾ ഫലിക്കാതെ വന്നതോടെ, സേനാംഗങ്ങൾ ഒരു ഇരുമ്പ് കമ്പി പ്രത്യേക ആകൃതിയിൽ വളച്ച് ദ്വാരത്തിലൂടെ കടത്തി അതിവിദഗ്ധമായി ഫോൺ പുറത്തെടുക്കുകയായിരുന്നു. വിലപ്പെട്ട ചിത്രങ്ങളും ബിസിനസ് സംബന്ധമായ രേഖകളും അടങ്ങിയ ഫോൺ തിരികെ ലഭിച്ചതിൽ ഉടമ രാഹുലും കുടുംബവും അഗ്നിരക്ഷാസേനയ്ക്ക് നന്ദി അറിയിച്ചു.
ടോൾ പ്ലാസയിലെ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ സഹായികളായി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

