
വിക്രം നായകനായ കോബ്രയെന്ന ചിത്രത്തിന്റെ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. വമ്പൻ ഹൈപ്പുമായി കോബ്ര 100 കോടി ബജറ്റിലാണ് ഒരുങ്ങിയതെങ്കിലും ആഗോള ബോക്സ് ഓഫീസില്‍ ആകെ 59 കോടി രൂപ മാത്രമാണ് നേടാനായത്. സംവിധായകൻ അജയ് ജ്ഞാനമുത്തുവിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അജയ് ദേവ്ഗണ് നായകനാകുന്ന ചിത്രത്തിന് ശേഷമാകും അജയ് ജ്ഞാനമുത്തു ചിയാൻ വിക്രത്തിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.
സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ചിത്രമായ ധ്രുവ നച്ചത്തിരമാണ് ഇനി വിക്രം നായകനായി റിലീസാകാനുള്ളത്. സംവിധായകൻ പാ രഞ്ജിത്തിന്റെ തങ്കലാൻ സിനിമയും വിക്രമിന്റേതായി റിലീസിന് ഒരുങ്ങുകയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
മാളവിക മോഹനനൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂർത്തിയാണ് കലാ സംവിധാനം.
Last Updated Dec 6, 2023, 4:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]