
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്കാൻ, ബാംഗ്ലൂർ സ്വദേശി അസ്ക്കർ എന്നിവരാണ് പിടിയിലായത്. 2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
Last Updated Dec 6, 2023, 12:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]