
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിഫ്ത് റിങ് റോഡില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടം അറിഞ്ഞ ഉടന്‍ സുലൈബികാത് സെന്റര്‍ ഫയര്‍ ബ്രിഗേഡ് സ്ഥലത്തെത്തി. എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം അന്വേഷണത്തിനും മറ്റുമായി സ്ഥലം അധികൃതര്‍ക്ക് കൈമാറി.
Read Also –
ഭാര്യക്കും ഭർത്താവിനും ഇടയിലെ ‘കൊടൂര വില്ലനായി’ പ്ലേ സ്റ്റേഷൻ! ഒടുവിൽ കോടതി കയറി, ഭർത്താവിന്റെ വാദങ്ങൾ ഇങ്ങനെ
കുവൈത്ത് സിറ്റി: അസാധാരണമായ കാരണങ്ങളുമായി വന്ന ഒരു വിവാഹമോചന കേസിൽ ഭാര്യയുടെ ആവശ്യം തള്ളി കോടതി. പ്ലേസ്റ്റേഷൻ ഗെയിമിനോടുള്ള ഭർത്താവിന്റെ അമിത ആസക്തി ദാമ്പത്യ ഐക്യത്തെ തകർക്കുന്നു എന്നാണ് ഭാര്യയുടെ ഹർജിയിൽ പറഞ്ഞിരുന്നത്. കുവൈത്തിലെ കോടതി ഈ അപേക്ഷ അസാധുവായി കണക്കാക്കുകയും ഭാര്യയിൽ നിന്ന് കൂടുതൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ദാമ്പത്യ ജീവിതം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ വിവാഹമോചനം അനുവദിക്കാവൂ എന്ന വാദത്തിൽ ഭർത്താവിന്റെ അഭിഭാഷകൻ ഉറച്ച് നിന്നു. തന്റെ കക്ഷി വഞ്ചനാപരമായ പ്രവൃത്തികളൊന്നും ചെയ്തിട്ടില്ലെന്നും സാമ്പത്തികമായി പിശുക്ക് കാണിക്കുന്നില്ലെന്നും ഭാര്യയോട് ക്രൂരത കാണിച്ചിട്ടില്ലെന്നും നിയമപരമായ ബാധ്യതകൾ നിറവേറ്റാതെ ഇരുന്നിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ദാമ്പത്യ ജീവിതം തുടരാൻ ആഗ്രഹിക്കുന്നുവെന്നുള്ള ഭർത്താവിന്റെ ആവശ്യം കോടതി പരിഗണിക്കുകയും ചെയ്തു.
ഇത്തരം കാരണങ്ങൾ വിവാഹ മോചനം നൽകാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി യുവതിയുടെ ഹർജി തള്ളിയത്. തുടർന്ന്, പങ്കാളിയുമായുള്ള വിവാഹ ജീവിതം തുടരാൻ ആഗ്രഹിക്കുന്നുവെന്നുള്ള ഭർത്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഭാര്യയുടെ ആശങ്കകൾ നിയമപരമായ വേർപിരിയലിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]