
കഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്ന് വരുന്നത്. അത്ര ശുഭകരമായ വാർത്തകൾ അല്ലതാനും. ബച്ചൻ കുടുംബവുമായി ഐശ്വര്യയ്ക്ക് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടെന്നും അഭിഷേകുമായി താരം പിരിയാൻ ഒരുങ്ങുന്നു എന്നുമാണ് അഭ്യൂഹങ്ങൾ. സംഭവത്തിൽ ഇരുവിഭാഗവും പ്രതികരിക്കാത്തതിനാൽ ഇത്തരം പ്രചരണങ്ങൾ വലിയ തോതിൽ ബി ടൗണിൽ നടക്കുകയാണ്. ഇക്കൂട്ടത്തിൽ അവസാനത്തേത് ആയിരിക്കുകയാണ് അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ അൺഫോളോ ചെയ്തെന്ന വാർത്ത.
അമിതാഭ് ബച്ചനാണ് ഐശ്വര്യയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതല്ല ഇരുവരും പരസ്പരം അൺഫോളോ ചെയ്തെന്നും ചിലർ പറയുന്നുണ്ട്. ഈ പ്രചരണത്തിന് കാരണം ഒരു സ്ക്രീൻ ഷോർട്ട് ആണ്. ഇൻസ്റ്റാഗ്രാമിലേതാണ് ഇത്. അമിതാഭ് ബച്ചന്റെ അക്കൗണ്ടിൽ സെർച്ച് ചെയ്തപ്പോൾ ഐശ്വര്യയെ കാണാനില്ല എന്നതാണ് ഇത്. ഈ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാൽ വിഷയത്തിൽ എതിരഭിപ്രായവുമായി മറ്റുചിലരും രംഗത്ത് എത്തി. ഐശ്വര്യയും ബച്ചനും സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്തിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഫോളേ ചെയ്യുന്നവരെ ഇരുവരും പ്രൈവെറ്റ് ആക്കി വച്ചിരിക്കുകയാണ് എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. ബച്ചൻ കുടുംബത്തിലെ ഭിന്നതയ്ക്ക് ഒപ്പം ഈ വാർത്തകൾ കൂടി വന്നതിന് പിന്നാലെ ആശങ്കയിലാണ് ആരാധകരും. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിൽ അഭിഷേക് വിവാഹ മോതിരം ധരിക്കാതിരുന്നതും ചർച്ചകൾക്ക് വഴിവച്ചിരുന്നു. പൊതുവില്‍ ഈ മോതിരം ധരിച്ചാണ് അഭിഷേക് പൊതുവേദിയില്‍ എത്തുക എന്നതാണ് അതിന് കാരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
Last Updated Dec 5, 2023, 10:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]