
ടെല്‍അവീവ്-ഗാസയില്‍ കരയുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 82 ആയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസയില്‍ നിരന്തരം ബോംബ് വര്‍ഷിച്ചതിനു പിന്നാലെ ഒക്ടോബര്‍ 27നാണ് കരയുദ്ധം തുടങ്ങിയത്.
വടക്കന്‍ ഗാസയില്‍ കേന്ദ്രീകരിച്ചിരുന്ന ഇസ്രായിലി പട്ടാളക്കാര്‍ തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് കരസേനയുടെ മുന്നേറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
250 ആരോഗ്യ പ്രവർത്തകരടക്കം 16,248 ഫലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രി വെളിപ്പെടുത്തി. സിവിലിയന്മാരുടെ ആളപായം കുറയ്ക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം തുടരുമ്പോഴും ഗാസയിൽ മരണ സംഖ്യ വർധിച്ചുകൊണ്ടിരിക്കയാണ്. 40,900 പേർക്കാണ് ഗാസയിൽ ഇതുവരെ പരിക്കേറ്റത്.