
കർണാടകയിൽ ലോകായുക്തയുടെ വ്യാപക റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 13 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
ബെംഗളൂരുവിലെ മൂന്നിടങ്ങളിൽ പുലർച്ചെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. 200ലധികം ഉദ്യോഗസ്ഥർ 70 ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി. റെയ്ഡിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന പണം, 3 കിലോ സ്വർണം, 25 ലക്ഷം രൂപയുടെ വജ്രങ്ങൾ, 5 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് 17നും ലോകായുക്ത സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ബിദാർ, ധാർവാഡ്, കുടക്, റായ്ച്ചൂർ, ദാവൻഗെരെ, ചിത്രദുർഗ തുടങ്ങി 48 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
Story Highlights: Lokayukta raids 63 locations in Karnataka
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]