
ചെന്നൈ പ്രളയത്തില്‍ കുടുങ്ങി ബോളിവുഡ് നടന് ആമിര്‍ ഖാൻ ; വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂർ കഴിഞ്ഞത് നടന് വിഷ്ണു വിശാലിന്റെ വീട്ടിൽ ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ് സംഘം
സ്വന്തം ലേഖകൻ
ചെന്നൈ:ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന് ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. ബോട്ടിലെത്തിയാണ് ഫയര്‍ഫോഴ്സ് സംഘം ഇന്ന് വൈകിട്ടോടെ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്.
അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന് ചെന്നൈയിലെത്തിയത്. ഇതിനിടയില്‍ നഗരത്തില്‍ ശക്തമായ മഴയുണ്ടായതോടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകാനാകാതെ നടന് കുടുങ്ങുകയായിരുന്നു. നടന് വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന് കഴിഞ്ഞത്.
വീട്ടിലുണ്ടായിരുന്ന വിഷ്ണു വിശാലിനെയും മറ്റുള്ളവരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടന് ആമിര്‍ ഖാന് വീട്ടില്‍ കഴിയേണ്ടിവന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്റെ വീട് നില്ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]