
പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല’ ജയില്‍ ഉദ്യോഗസ്ഥരോട് അനിത കുമാരി ;ഓയൂരില്‍ കുടുങ്ങിയ അമ്മയും മകളും രണ്ട് സെല്ലില്‍.
സ്വന്തം ലേഖിക
തിരുവനന്തപുരം: ജയിലിനുള്ളില്‍ അനിതാ കുമാരി കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ റിമാൻഡില്‍ കഴിയുന്ന രണ്ടാംപ്രതി അനിതകുമാരി അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്.കഴിഞ്ഞ ദിവസം ജയിലില്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോള്‍ അനിതകുമാരി വികാരാധീനയായിരുന്നു.
‘പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല’ ജയില്‍ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു. ജയിലില്‍ പൊതുവേ ശാന്തയായാണ് ഇവര്‍ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തറ തുടയ്ക്കലാണ് അനിതകുമാരിക്ക് നല്‍കിയിരിക്കുന്ന ജോലി. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകള്‍ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. അനുപമയ്ക്ക് പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല. സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയില്‍ ഒരേ ഇരിപ്പാണ് അനുപമയെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും നിരാശയാണെന്നാണ് സൂചന.
ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
പ്രതികള്‍ക്കെതിരെ കുട്ടിക്കടത്ത് അടക്കം ഗുരുതരമായ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്പിക്കല് ക്രിമിനല്‍ ?ഗൂഢാലോചന, ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകള്‍ അനുപമ മൂന്നാം പ്രതിയുമാണ്.
അനുപമയ്ക്ക് യൂട്യൂബില്‍ നിന്ന് അഞ്ചു ലക്ഷം രൂപവരെ മാസ വരുമാനം ഉണ്ടായിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ യുട്യൂബില്‍ നിന്ന് പണം ലഭിക്കുന്നത് നിലച്ചു. കടംവീട്ടാൻ കടുംകൈ! പത്മകുമാറിന് 5 കോടിയുടെ ബാധ്യത; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി അനിതാകുമാരിയുടേത് യൂട്യൂബില്‍ നിന്ന് വരുമാനം വന്നതുകൊണ്ടാകാം തട്ടിക്കൊണ്ടുപോകലിനുള്ള ആദ്യത്തെ ശ്രമം മാറ്റിവച്ചത്.
തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്‍ത്ത അനുപമയും വരുമാനം നിലച്ചതോടെ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]