
മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. അവതാരകയായി സ്ക്രീനിൽ എത്തിയ താരം പിന്നീട് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. ബിഗ് ബോസ് ഷോയിലൂടെയാണ് പേളിയെ കൂടുതൽ ആളുകൾ അറിയുന്നത്. ഷേയിൽ വച്ചായിരുന്നു ശ്രീനിഷിനെ പേളി കാണുന്നതും പ്രണയത്തിൽ ആകുന്നതും. ശേഷം വിവാഹിതരായ ഇവർക്ക് നില എന്ന ഒരു കുഞ്ഞുമുണ്ട്.
രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും നില ബേബിയും.
ഗർഭിണി ആണെന്ന് അറിയിച്ചത് മുതൽ തന്റെ ഗർഭകാല വിശേഷങ്ങൾ പേളി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും വൈറലുമാണ്.
നിലവിൽ ബേബി ഷവർ ഫോട്ടോകളാണ് പേളി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കിളിപ്പച്ച നിറത്തിൽ, ഗൗൺ ടൈപ്പിലുള്ള വസ്ത്രമാണ് പേളി ധരിച്ചിരിക്കുന്നത്. ഒപ്പം നിലയും ശ്രീനിഷും ഉണ്ട്. അമ്മയുടെ വലിയ വയർ കൗതുകത്തോടെ നോക്കി നിൽക്കുന്ന നിലയെ ഫോട്ടോയിൽ കാണാം.
തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ സ്വാഗതം ചെയ്യാൻ തയ്യാറാണ് എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം താരം കുറിച്ചത്.
ഈ മനോഹരമായി ആഘോഷം ഒരുക്കിയ സഹോദരി റേച്ചൽ മാണിക്ക് പേളി നന്ദി പറയുന്നുമുണ്ട്.
കഴിഞ്ഞ ദിവസം നിലയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ പേളി പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.
‘എന്നെ അമ്മയാകാൻ പഠിപ്പിച്ചത് നിലയാണ്’ എന്ന് കുറിച്ചു കൊണ്ടാണ് പേളി നിലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മകൾക്കൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]