

പിഎഫ്ഐ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസ്; സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി ; റവന്യു റിക്കവറി നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
പിഎഫ്ഐ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി.
റവന്യു റിക്കവറി നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്വത്ത് കണ്ടുകെട്ടല്‍ നോട്ടീസ് പ്രതികള്‍ക്ക് കൃത്യമായി നല്‍കിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആര്‍ടിസിയും സര്‍ക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചില്ല. നഷ്ടപരിഹാരത്തുക കണക്കാക്കാനുള്ള ക്ലയിംസ് ട്രൈബ്യുണലിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ പുനഃപരിശോധനാ ഹര്‍ജി അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]